Posts

Showing posts from June, 2018

ബൈക്ക്​ വിപണിയിലും രാജാവാകാൻ ഹോണ്ട

Image
ജപ്പാനീസ്​ കമ്പനിയായ ഹോണ്ടക്ക്​ ഇന്ത്യയിൽ ആമുഖങ്ങൾ ആവശ്യമില്ല. ഹോണ്ടയുടെ വാഹനങ്ങൾ ഇന്ത്യൻ നിരത്തുകൾ ഇതിനോടകം തന്നെ കീഴടക്കികഴിഞ്ഞു.  ആക്​ടിവ, ഡിയോ, ഗ്രാസ്യ, ഏവിയേറ്റർ തുടങ്ങിയ ഹോണ്ടയുടെ സ്​കൂട്ടറുകളെല്ലാം വിപണിയിൽ റെക്കോർഡുകൾ സൃഷ്​ടിച്ചവയാണ്​. സ്​കൂട്ടറുകൾക്കുപുറമേ ബൈക്ക്​ വിപണിയിലും ഹോണ്ട ആധിപത്യമുറപ്പിക്കുന്ന കാഴ്​ചക്കാണ്​ ഇന്ത്യൻ ടുവീലർ വിപണി സാക്ഷ്യം വഹിക്കുന്നത്​. വൻ വളർച്ചയുമായി ഹോണ്ട കുതിക്കുന്നു ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിൽ വൻ വളർച്ചയുമായി ഹോണ്ട മുന്നേറുന്നു. രാജ്യത്തെ വാഹനനിർമാതാക്കളുടെ സൊസൈറ്റിയായ സയാമിന്‍റെ കണക്കനുസരിച്ച്​ 2017 ഏപ്രിൽ മുതൽ 2018 ഫെബ്രുവരിവരെ മാത്രം 18,01,390 ബൈക്കുകളാണ്​ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ്​ സ്​കൂട്ടർ ഇന്ത്യ (എച്ച് എം എസ് ഐ)യുടേതായി നിരത്തിലിറങ്ങിയത്​. മുൻവർഷത്തെ അപേക്ഷിച്ച്​ 19.42% അധികമാണിത്​. ബജാജ്​ അടക്കമുള്ള കമ്പനികളുടെ വിൽപ്പന കുറഞ്ഞ സാഹചര്യത്തിലാണ്​ ഹോണ്ടയുടെ വളർച്ചയെന്നത്​ ശ്രദ്ധേയമാണ്​. വർഷം കഴിയുന്തോറും ബജാജി​െന എല്ലാമേഖലകളിലും പിന്തള്ളിയാണ്​ ഹോണ്ടയുടെ കുതിപ്പ്​. 110-125 സിസി എക്​സിക്യുട്ടീവ്​ ബൈക്ക്​ വിഭാഗത്ത