Posts

ബൈക്ക്​ വിപണിയിലും രാജാവാകാൻ ഹോണ്ട

Image
ജപ്പാനീസ്​ കമ്പനിയായ ഹോണ്ടക്ക്​ ഇന്ത്യയിൽ ആമുഖങ്ങൾ ആവശ്യമില്ല. ഹോണ്ടയുടെ വാഹനങ്ങൾ ഇന്ത്യൻ നിരത്തുകൾ ഇതിനോടകം തന്നെ കീഴടക്കികഴിഞ്ഞു.  ആക്​ടിവ, ഡിയോ, ഗ്രാസ്യ, ഏവിയേറ്റർ തുടങ്ങിയ ഹോണ്ടയുടെ സ്​കൂട്ടറുകളെല്ലാം വിപണിയിൽ റെക്കോർഡുകൾ സൃഷ്​ടിച്ചവയാണ്​. സ്​കൂട്ടറുകൾക്കുപുറമേ ബൈക്ക്​ വിപണിയിലും ഹോണ്ട ആധിപത്യമുറപ്പിക്കുന്ന കാഴ്​ചക്കാണ്​ ഇന്ത്യൻ ടുവീലർ വിപണി സാക്ഷ്യം വഹിക്കുന്നത്​. വൻ വളർച്ചയുമായി ഹോണ്ട കുതിക്കുന്നു ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിൽ വൻ വളർച്ചയുമായി ഹോണ്ട മുന്നേറുന്നു. രാജ്യത്തെ വാഹനനിർമാതാക്കളുടെ സൊസൈറ്റിയായ സയാമിന്‍റെ കണക്കനുസരിച്ച്​ 2017 ഏപ്രിൽ മുതൽ 2018 ഫെബ്രുവരിവരെ മാത്രം 18,01,390 ബൈക്കുകളാണ്​ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ്​ സ്​കൂട്ടർ ഇന്ത്യ (എച്ച് എം എസ് ഐ)യുടേതായി നിരത്തിലിറങ്ങിയത്​. മുൻവർഷത്തെ അപേക്ഷിച്ച്​ 19.42% അധികമാണിത്​. ബജാജ്​ അടക്കമുള്ള കമ്പനികളുടെ വിൽപ്പന കുറഞ്ഞ സാഹചര്യത്തിലാണ്​ ഹോണ്ടയുടെ വളർച്ചയെന്നത്​ ശ്രദ്ധേയമാണ്​. വർഷം കഴിയുന്തോറും ബജാജി​െന എല്ലാമേഖലകളിലും പിന്തള്ളിയാണ്​ ഹോണ്ടയുടെ കുതിപ്പ്​. 110-125 സിസി എക്​സിക്യുട്ടീവ്​ ബൈക്ക്​ വിഭാഗത്ത

മറ്റു ഷോറൂമുകളിൽ പുത്തൻ തിളക്കമാർന്ന കാറുകൾ വെക്കുമ്പോൾ..പൊട്ടി പൊളിഞ്ഞ കാർ ഷോറൂമിൽ വെച്ച് മാതൃകയായ ഈ കമ്പനി..ഇതിന് പിന്നിൽ ഒരു കാരണം ഉണ്ട് !!

Image
പുതിയ കാര്‍ വാങ്ങാനാഗ്രഹിച്ചു ഷോറൂമുകള്‍ സന്ദര്‍ശിച്ചാല്‍ വെട്ടിത്തിളങ്ങുന്ന കാറുകളാണ് ആദ്യം എതിരേല്‍ക്കാറ്. തൂത്തുമിനുക്കിയ പുത്തന്‍ കാറുകള്‍ ഷോറൂമിനുള്ളില്‍ പ്രഭാവലയം തീര്‍ക്കും. മാരുതി ഷോറൂമാണെങ്കിലും, മെര്‍സിഡീസ് ഷോറൂമാണെങ്കിലും ചിത്രം ഇതുതന്നെ. കാറില്‍ ചെളിയോ, പൊടിയോ, പാടുകളോ ഉണ്ടാകാതിരിക്കാന്‍ ഷോറൂം ജീവനക്കാര്‍ എന്നും പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്.ഇതിനു പിന്നിലെ കാരണം ലളിതം; കാര്‍ വെടിപ്പായിരുന്നാല്‍ ഉപഭോക്താക്കള്‍ മോഡല്‍ വാങ്ങാനുള്ള സാധ്യത കൂടും. പക്ഷെ ഡീലര്‍മാരുടെ ഈ പതിവു സങ്കല്‍പങ്ങളെ തിരുത്തി കുറിച്ചൊരു ടൊയോട്ട ഡീലര്‍ഷിപ്പുണ്ട് ഇവിടെ ഭംഗി മാത്രമല്ല, കാറിന്റെ സുരക്ഷയും വാങ്ങാന്‍ വരുന്നവര്‍ കണ്ടറിയണം’, ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ ടൊയോട്ട കാമ്രിയെ കണ്ട് അമ്പരന്നു നിൽക്കുന്ന ഉപഭോക്താക്കളോട് അമേരിക്കയിലെ ഒരു ടൊയോട്ട ഡീലര്‍ഷിപ്പ് പറയുന്നതിങ്ങനെ. പുത്തന്‍ ടൊയോട്ട കാറുകള്‍ക്ക് ഇടയില്‍ തകര്‍ന്നു തരിപ്പണമായ 2018 കാമ്രിയെ ഇവര്‍ അഭിമാനപൂര്‍വ്വമാണ് കാഴ്ചവെക്കുന്നത്. സാധാരണയായി ക്രാഷ് ടെസ്റ്റിലെ മികവു നോക്കിയാണ് പുതിയ കാര്‍ എന്തുമാത്രം സുരക്ഷിതമെന്ന് ഉപഭോക്താക്കള്‍ വിലയിരുത്താറ്. ക്ര

മാരുതി സിയാസ്: നിങ്ങളുടെ മനസ്സറിഞ്ഞു നിർമിച്ച കാർ

Image
വിശാലമായ ക്യാബിൻ സപെയിസ്​, ലെഗ്​റൂം. ഷോൾഡർ റൂം എന്നിവയെല്ലാം മാരുതി​ സിയാസിനെ ഡ്രൈവർമാരുടെ പ്രിയ ചോയ്​സ്​ ആക്കുന്നു. റൂമി ക്യാബിൻ, ആകർഷക അപ്​ഹോളിസ്​റ്ററി, വലിയ വിൻഡോ എന്നിവയെല്ലാം സിയാസിന്റെ മാറ്റു കൂട്ടുന്നു. ഗിയർ ലിവറിനുമുമ്പിൽ വിശാലമായ സ്റ്റോറെജ് സിയാസിനുണ്ട്​. കാർ ഡ്രൈവർമാരിലധികവും വാഹനമോടിക്കുമ്പോൾ പലതരം അസ്വസ്ഥതകൾ നേരിടുന്നവരാണ്. സീറ്റിംഗ് ക്രമീകരണത്തിലെ പ്രശ്നങ്ങളാണ് ഇതിന് പ്രധാനകാരണം. സീറ്റിങ് പ്രശ്നവും ലെഗ്‌സ്‌പേസില്ലായ്മയും വാഹനത്തിന്റെ വിറയലും കാർ യാത്രികർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. സ്ഥിരമായി ദീർഘദൂരം യാത്രചെയ്യുന്നവർക്ക് ഇതുമൂലം പല ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുന്നു.എന്നാൽ വിദഗ്ധരുടെ നിർദേശങ്ങളുനസരിച്ചു നിർമിച്ച മാരുതി സിയാസ് ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നു.  ഡ്രൈവിംഗ്​ സീറ്റിന്​ ആരോഗ്യകരമായ ഉയരക്രമീകരണം ലഭ്യമാക്കുന്നു എന്നതാണ്​ സിയാസി​ന്റെ ഏറ്റവും വലിയ പ്​ളസ്​. ഏതു ഉയരക്കാർക്കും ഇത് വഴി ഡ്രൈവിംഗ്​ സുഖകരമാകുന്നു. സിയാസി​ന്റെ സീറ്റിംഗ്​ ഡ്രൈവറുമായുള്ള അന്തരം കുറക്കുന്നു. അഡ്​ജെസ്​റ്റബിൾ ആയ സീറ്റ്​ ബെൽറ്റുകൾ പൊക്കം കുറഞ്ഞവർക്ക്​ അനുഗ്രഹമാണ്. നിയന്ത്രണ

മാരുതി 800: സ്വപ്​നങ്ങൾക്ക്​ ചിറക്​ നൽകിയ മുപ്പത്​ വർഷങ്ങൾ

Image
(മാരുതി 800 മുപ്പത്​ വർഷത്തോളമായി ഉപയോഗിക്കുന്ന ഉപഭോക്താവി​െൻറ കുറിപ്പ്​ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു എന്‍റെ  പേര്​ ശിവറാം.1985 ലാണ്​ ഞാൻ കേന്ദ്രസർവ്വീസിൽ ജോലിക്കുകയറുന്നത്​. അന്നത്തെ എന്‍റെ ഏറ്റവും വലിയ സ്വപ്​നം കേട്ടാൽ ഒരു പക്ഷേ ഇന്ന്​ നിങ്ങൾ പരിഹസിച്ചേക്കാം. ഒരു മാരുതി 800 സ്വന്തമാക്കുക എന്നതായിരുന്നു എന്‍റെ സ്വപ്​നം. 1983 ൽ ഇന്ത്യൻ എയർലൈൻസ്​ ജീവനക്കാരനായ ഹർപാൽ സിംഗിന് താക്കോൽ നൽകിക്കൊണ്ട്​​ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മാരുതി 800 ന്‍റെ പ്രഥമവിൽപ്പന നിർവഹിക്കുന്ന ചിത്രം പത്രത്തിൽ കണ്ടതുമുതൽ സ്വന്തമായൊരു മാരുതി 800 എന്നത്​ എ​ന്‍റെയും സ്വപ്​നമായി മാറിയിരുന്നു. കാശ്​ സമ്പാദിച്ച്​ 1988ലാണ്​ ഞാൻ മാരുതി 800 സ്വന്തമാക്കുന്നത്​. ആദ്യഘട്ടത്തിൽ മാരുതി 800 ന്‍റെ വിൽപ്പന ഡൽഹി, ബോംബെ എന്നിവിടങ്ങളിൽ മാത്രമായിരുന്നു. രണ്ടാംഘട്ടത്തിൽ വിൽപ്പന വിപുലീകരിച്ചപ്പോൾ ഞാൻ ജോലിചെയ്​തിരുന്ന ചണ്ഡീഗഡിലും കാർ വിൽപ്പനക്കെത്തി. കാർ സ്വന്തമാക്കാൻ ബുക്ക്​ ചെയ്​ത്​ മാസങ്ങളോളം ഞാൻ കാത്തിരിന്നിട്ടുണ്ട്​. ഏകദേശം 50000 രൂപയോളമായിരുന്നു  കാറിന്‍റെ വിലയെങ്കിലും ഒരുലക്ഷംരൂപ നൽകുവാൻപോലും അന്ന്​ ആളുകൾ തയ്

ടാറ്റ നെക്​സോൺ: ഉപഭോക്താക്കളുടെ പ്രതിക്ഷ നിലനിര്‍ത്തിയോ?

Image
സ്വന്തമായൊരു കാർ എന്നത്​ ഏതൊരാളുടേയും സ്വപ്​നമാണ്​. പുതിയ വാഹനം വാങ്ങുമ്പോൾ തീർച്ചയായും ഒരുപാട്​ സംശയങ്ങൾ ഉണ്ടാകും. എങ്കിലും പലപ്പോഴും നമ്മൾ  കാറിന്‍റെ പുറംമോടിയിലും സെയിൽസ്​ എക്​സിക്യുട്ടീവിന്‍റെ വാക്കുകളിലും മയങ്ങി അപകടത്തിൽ കുടുങ്ങാറുണ്ട്​​. ഇതിന്​ ഏറ്റവും വലിയ ഉദാഹരണമാണ്​ ടാറ്റ നെക്​സോൺ. നിർമാതാക്കൾ ഏറെ കൊട്ടിഘോഷിച്ചിറക്കിയ നെക്​സോണിനെക്കുറിച്ച്​ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഒ​ട്ടേറെ പരാതികളാണ് ഉപഭോക്താക്കൾക്കിടയിൽ നിന്നും  ഉയരുന്നത്​. അഞ്ചുപേർക്കു സുഖകരമായി ഇരിക്കാമെന്നു അവകാശപ്പെടുന്ന നെക്സോണിൽ പിൻ സീറ്റിൽ മൂന്ന്​പേർക്ക്​ പോലും സുഖകരമായി ഇരിക്കാനാകാത്ത സ്ഥിതിയാണ്​. ശരാശരിയിലും ഉയരമുള്ളവർക്ക്​ പോലും നെക്​സോൺയാത്ര ദുരിതം സമ്മാനിക്കുന്നു. ആധുനികമെന്ന്​ നിർമാതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും കാറിലെ ഇൻഫോടെയൻമെൻറ്​ സിസ്​റ്റം ശോകമാണ്​. പ്രതീക്ഷിക്കുന്നതിലും ഏറെ വൈകിയാണ്​  ഇന്‍ഫോടെയന്‍മന്റ് ഡിസ്‌പ്ലേയുടെ പ്രതികരണം. ഉള്ളിൽ നിന്നും പുറത്തേക്കുള്ള കാഴ്​ചയെ നെക്​സോയുടെ  A, B, C പില്ലറുകള്‍ പലപ്പോഴും തടസ്സപ്പെടുത്തുന്നു എന്നതും ഉപഭോക്താക്കൾക്ക്​ ഏറെ നിരാശ സമ്മാനിക്ക

മാരുതിയുടെ പഞ്ചനക്ഷത്രങ്ങൾ

Image
ഇന്ത്യൻ കാർ വിപണിയിലെ രാജാക്കൻമാർ മാരുതിയാണെന്ന്​ പ്രത്യേകം പറയേണ്ടതില്ലല്ലോ.. ഇന്ത്യയിൽ ഇന്ന്​ ഏറ്റവും അധികം വിൽക്കപ്പെടുന്ന കാറുകളിൽ ആദ്യ അഞ്ച്​സ്​ഥാനവും മാരുതിയുടെ കാറുകൾക്കാണ്. മാരുതിയൂടെ ആൾ​ട്ടോ, ഡിസൈർ, സ്വിഫ്​റ്റ്​, ബലേനോ, വാഗണർ എന്നീ മോഡൽ കാറുകളാണ്​ പോയവർഷവും ഇന്ത്യൻ കാർവിപണിയിലെ താരങ്ങൾ. കാലങ്ങളേറെക്കഴിഞ്ഞിട്ടും ഇന്ത്യൻ കാർ വിപണിയിൽ മാരുതിക്കൊരു എതിരാളി ആയിട്ടില്ല. മാരുതിയുടെ മോഡലുകൾ തന്നെ  വിപണിയിൽ പരസ്​പരം മത്സരിക്കുന്ന കാഴ്​ചയാണ്​ ഇപ്പോഴുമുള്ളത്​. ഇന്ത്യൻ നിരത്തുകളിലെ രാജാക്കൻമാരായ മാരുതിയുടെ പഞ്ചനക്ഷത്രങ്ങളെ നമുക്ക്​ പരിചയപ്പെടാം.. 1) മാരുതി ആൾ​ട്ടോ ഇന്ത്യൻ ജനതയുടെ പൾസറിഞ്ഞ്​ നിർമിച്ച വാഹനം.  നിരത്തുകളിലെ സുപരിചിത വാഹനമായ മാരുതി ആൾ​ട്ടോക്ക്​ തന്നെയാണ്​ പോയവർഷവും വിപണിയിൽ ഏറെ ആവ​ശ്യക്കാരുള്ളത്​. സാധാരണക്കാര​ന്റെ​പ്രിയവാഹനമായ ആ​ൾ​ട്ടോ 2017 കലണ്ടർവർഷത്തിൽ മാത്രം നിരത്തിലിറങ്ങിയത്​ 2,57,732 എണ്ണമാണ്​. 2000 സെപ്​തംബർ മുതൽ നിരത്തിലറങ്ങിയ ആൾ​ട്ടോ കാറുകൾ മുപ്പത്​ലക്ഷത്തിലേറെ വിറ്റുകഴിഞ്ഞു. ഇപ്പോഴും ഇന്ത്യക്കാർക്ക്​ ആൾ​േട്ടായോടുള്ള ​പ്രിയം അവസാനിച്ചിട്ടില്ല. ലേ