ബൈക്ക് വിപണിയിലും രാജാവാകാൻ ഹോണ്ട
ജപ്പാനീസ് കമ്പനിയായ ഹോണ്ടക്ക് ഇന്ത്യയിൽ ആമുഖങ്ങൾ ആവശ്യമില്ല. ഹോണ്ടയുടെ വാഹനങ്ങൾ ഇന്ത്യൻ നിരത്തുകൾ ഇതിനോടകം തന്നെ കീഴടക്കികഴിഞ്ഞു. ആക്ടിവ, ഡിയോ, ഗ്രാസ്യ, ഏവിയേറ്റർ തുടങ്ങിയ ഹോണ്ടയുടെ സ്കൂട്ടറുകളെല്ലാം വിപണിയിൽ റെക്കോർഡുകൾ സൃഷ്ടിച്ചവയാണ്. സ്കൂട്ടറുകൾക്കുപുറമേ ബൈക്ക് വിപണിയിലും ഹോണ്ട ആധിപത്യമുറപ്പിക്കുന്ന കാഴ്ചക്കാണ് ഇന്ത്യൻ ടുവീലർ വിപണി സാക്ഷ്യം വഹിക്കുന്നത്. വൻ വളർച്ചയുമായി ഹോണ്ട കുതിക്കുന്നു ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിൽ വൻ വളർച്ചയുമായി ഹോണ്ട മുന്നേറുന്നു. രാജ്യത്തെ വാഹനനിർമാതാക്കളുടെ സൊസൈറ്റിയായ സയാമിന്റെ കണക്കനുസരിച്ച് 2017 ഏപ്രിൽ മുതൽ 2018 ഫെബ്രുവരിവരെ മാത്രം 18,01,390 ബൈക്കുകളാണ് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച് എം എസ് ഐ)യുടേതായി നിരത്തിലിറങ്ങിയത്. മുൻവർഷത്തെ അപേക്ഷിച്ച് 19.42% അധികമാണിത്. ബജാജ് അടക്കമുള്ള കമ്പനികളുടെ വിൽപ്പന കുറഞ്ഞ സാഹചര്യത്തിലാണ് ഹോണ്ടയുടെ വളർച്ചയെന്നത് ശ്രദ്ധേയമാണ്. വർഷം കഴിയുന്തോറും ബജാജിെന എല്ലാമേഖലകളിലും പിന്തള്ളിയാണ് ഹോണ്ടയുടെ കുതിപ്പ്. 110-125 സിസി എക്സിക്യുട്ടീവ് ബൈക്ക് വിഭാഗത്ത