ബൈക്ക്​ വിപണിയിലും രാജാവാകാൻ ഹോണ്ട




ജപ്പാനീസ്​ കമ്പനിയായ ഹോണ്ടക്ക്​ ഇന്ത്യയിൽ ആമുഖങ്ങൾ ആവശ്യമില്ല. ഹോണ്ടയുടെ വാഹനങ്ങൾ ഇന്ത്യൻ നിരത്തുകൾ ഇതിനോടകം തന്നെ കീഴടക്കികഴിഞ്ഞു.  ആക്​ടിവ, ഡിയോ, ഗ്രാസ്യ, ഏവിയേറ്റർ തുടങ്ങിയ ഹോണ്ടയുടെ സ്​കൂട്ടറുകളെല്ലാം വിപണിയിൽ റെക്കോർഡുകൾ സൃഷ്​ടിച്ചവയാണ്​. സ്​കൂട്ടറുകൾക്കുപുറമേ ബൈക്ക്​ വിപണിയിലും ഹോണ്ട ആധിപത്യമുറപ്പിക്കുന്ന കാഴ്​ചക്കാണ്​ ഇന്ത്യൻ ടുവീലർ വിപണി സാക്ഷ്യം വഹിക്കുന്നത്​.



വൻ വളർച്ചയുമായി ഹോണ്ട കുതിക്കുന്നു


ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിൽ വൻ വളർച്ചയുമായി ഹോണ്ട മുന്നേറുന്നു. രാജ്യത്തെ വാഹനനിർമാതാക്കളുടെ സൊസൈറ്റിയായ സയാമിന്‍റെ കണക്കനുസരിച്ച്​ 2017 ഏപ്രിൽ മുതൽ 2018 ഫെബ്രുവരിവരെ മാത്രം 18,01,390 ബൈക്കുകളാണ്​ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ്​ സ്​കൂട്ടർ ഇന്ത്യ (എച്ച് എം എസ് ഐ)യുടേതായി നിരത്തിലിറങ്ങിയത്​. മുൻവർഷത്തെ അപേക്ഷിച്ച്​ 19.42% അധികമാണിത്​. ബജാജ്​ അടക്കമുള്ള കമ്പനികളുടെ വിൽപ്പന കുറഞ്ഞ സാഹചര്യത്തിലാണ്​ ഹോണ്ടയുടെ വളർച്ചയെന്നത്​ ശ്രദ്ധേയമാണ്​. വർഷം കഴിയുന്തോറും ബജാജി​െന എല്ലാമേഖലകളിലും പിന്തള്ളിയാണ്​ ഹോണ്ടയുടെ കുതിപ്പ്​. 110-125 സിസി എക്​സിക്യുട്ടീവ്​ ബൈക്ക്​ വിഭാഗത്തിൽ ഹോണ്ടക്ക്​ വൻ വളർച്ചയുണ്ട്​. ഇൗ വിഭാഗത്തിൽ ഹോണ്ട 27.77% വളർച്ചനേടി​യപ്പോൾ ബജാജി​േൻറത്​ 5.87% കുറഞ്ഞു. 125 -150 സിസി വിഭാഗത്തിൽ​ ഹോണ്ട 44.66% വളർച്ചകൈവരിച്ചപ്പോൾ ബജാജിന്​ 31.07% ഇടിവ്​ സംഭവിച്ചു.  കഴിഞ്ഞ വർഷാവസാനത്തെ കണക്കെടുപ്പ്​ പ്രകാരം കേരളമടക്കം ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലും രണ്ട്​ കേന്ദ്രഭരണപ്രദേശങ്ങളിലും ഒന്നാംസ്​ഥാനം ഹോണ്ടക്കാണ്​. വരും വർഷങ്ങളിലും ഹോണ്ട തേരോട്ടം തുടരുമെന്നാണ്​ ഒാ​ട്ടോമൊബൈൽ വിദഗ്​ദർ പ്രവചിക്കുന്നത്​.


ഇഷ്​ടങ്ങളറിയുന്ന ഹോണ്ട


എല്ലാതരക്കാർക്കും അനുയോജ്യമായ ബൈക്കുകൾ ഹോണ്ട നിരത്തിലിറക്കുന്നു​. സാധാരണക്കാരുടെ ഇഷ്​ടവാഹനമായ എഞ്ചിൻശേഷി കുറഞ്ഞബൈക്കുകളിൽ ഹോണ്ടക്ക്​​ ഏറെ ആവശ്യക്കാരുണ്ട്​. ഇൗ വിഭാഗത്തിൽ പെട്ട ഹോണ്ട സിബി ഷൈൻ ഇന്ത്യയിൽ അധികം വിൽക്കപ്പെടുന്ന ബൈക്കുകളിലൊന്നാണ്​. ഇവക്കുപുറമേ  ഹോണ്ട സിഡി 110 ഡ്രീം, ഡ്രീം നിയോ, ഡ്രീം യുഗ, ഹോണ്ട ലിവോ, ഹോണ്ട സിബി ഷൈൻ എസ്​.പി എന്നിവയെല്ലാം ടുവീലർ വിപണിയിൽ തിളങ്ങുന്നു​.


എക്​സിക്യുട്ടീവ്​ വിഭാഗത്തിൽ പെടുത്താവുന്ന ഹോണ്ട യൂണിക്കോൺ പ്രായഭേദമന്യേ എല്ലാവരുടേയും പ്രിയ മോഡലാണ്​. സിബി യൂണിക്കോൺ 150, സിബി യൂണിക്കോൺ 160 എന്നീമോഡലുകൾക്കെല്ലാം വൻസ്വീകാര്യതയാണുള്ളത്​. ഒരേസമയം ക്ലാസും മാസും ആണ്​ യൂണിക്കോൺ.


വേഗതയേറിയ റൈഡിംഗ്​ പ്രദാനം ചെയ്യുന്ന ഹോണ്ട ഹോണറ്റ്​ 160 ആർ യുവാക്കളുടെയും കോളേജ്​വിദ്യാർത്ഥികളുടെയുമെല്ലാം പ്രിയവാഹനമാണ്​. കരുത്തിനൊപ്പം കാണാനഴകുമുള്ള ഹോണറ്റിന്​ എക്​സിക്യൂട്ടീവ്​ ആരാധകരുമുണ്ട്​. യുവാക്കളുടെ ഹരമായ ഹോണ്ട സിബിആർ സീരീസ്​ ഇപ്പോഴും ടുവീലർ വിപണിയെ പ്രകമ്പനം കൊള്ളിക്കുന്നു. ഇൗയിടെ ഒാ​േട്ടാ എക്​സ്​പോയിലൂടെ ഹോണ്ട  സിബിആർ 250 തിരികെയെത്തിച്ചിരുന്നു. മാർസ്​ ഒാറഞ്ച്​, സ്​ട്രൈക്കിംഗ്​ ഗ്രീൻ നിറങ്ങളും പുതിയ ഗ്രാ​ഫിക്​സും എബിഎസ്​ സംവിധാനവും ഇതിലുണ്ട്​. മികച്ച മൈലേജും എഞ്ചിൻപവറും റൈഡിംഗ്​ എക്​സ്​പീരിയൻസും നൽകുന്ന ഹോണ്ടയുടെ ബൈക്കുകളെ ടുവീലർ രാജാക്കൻമാരെന്ന്​ വിളിക്കാം.

Comments

Popular posts from this blog

ടാറ്റ നെക്​സോൺ: ഉപഭോക്താക്കളുടെ പ്രതിക്ഷ നിലനിര്‍ത്തിയോ?

മറ്റു ഷോറൂമുകളിൽ പുത്തൻ തിളക്കമാർന്ന കാറുകൾ വെക്കുമ്പോൾ..പൊട്ടി പൊളിഞ്ഞ കാർ ഷോറൂമിൽ വെച്ച് മാതൃകയായ ഈ കമ്പനി..ഇതിന് പിന്നിൽ ഒരു കാരണം ഉണ്ട് !!

മാരുതി സിയാസ്: നിങ്ങളുടെ മനസ്സറിഞ്ഞു നിർമിച്ച കാർ