മാരുതി സിയാസ്: നിങ്ങളുടെ മനസ്സറിഞ്ഞു നിർമിച്ച കാർ

വിശാലമായ ക്യാബിൻ സപെയിസ്​, ലെഗ്​റൂം. ഷോൾഡർ റൂം എന്നിവയെല്ലാം മാരുതി​ സിയാസിനെ ഡ്രൈവർമാരുടെ പ്രിയ ചോയ്​സ്​ ആക്കുന്നു. റൂമി ക്യാബിൻ, ആകർഷക അപ്​ഹോളിസ്​റ്ററി, വലിയ വിൻഡോ എന്നിവയെല്ലാം സിയാസിന്റെ മാറ്റു കൂട്ടുന്നു. ഗിയർ ലിവറിനുമുമ്പിൽ വിശാലമായ സ്റ്റോറെജ് സിയാസിനുണ്ട്​. കാർ ഡ്രൈവർമാരിലധികവും വാഹനമോടിക്കുമ്പോൾ പലതരം അസ്വസ്ഥതകൾ നേരിടുന്നവരാണ്. സീറ്റിംഗ് ക്രമീകരണത്തിലെ പ്രശ്നങ്ങളാണ് ഇതിന് പ്രധാനകാരണം. സീറ്റിങ് പ്രശ്നവും ലെഗ്‌സ്‌പേസില്ലായ്മയും വാഹനത്തിന്റെ വിറയലും കാർ യാത്രികർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. സ്ഥിരമായി ദീർഘദൂരം യാത്രചെയ്യുന്നവർക്ക് ഇതുമൂലം പല ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുന്നു.എന്നാൽ വിദഗ്ധരുടെ നിർദേശങ്ങളുനസരിച്ചു നിർമിച്ച മാരുതി സിയാസ് ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നു.







 ഡ്രൈവിംഗ്​ സീറ്റിന്​ ആരോഗ്യകരമായ ഉയരക്രമീകരണം ലഭ്യമാക്കുന്നു എന്നതാണ്​ സിയാസി​ന്റെ ഏറ്റവും വലിയ പ്​ളസ്​. ഏതു ഉയരക്കാർക്കും ഇത് വഴി ഡ്രൈവിംഗ്​ സുഖകരമാകുന്നു. സിയാസി​ന്റെ സീറ്റിംഗ്​ ഡ്രൈവറുമായുള്ള അന്തരം കുറക്കുന്നു. അഡ്​ജെസ്​റ്റബിൾ ആയ സീറ്റ്​ ബെൽറ്റുകൾ പൊക്കം കുറഞ്ഞവർക്ക്​ അനുഗ്രഹമാണ്. നിയന്ത്രണവിധേയമായ സീറ്റുകളും സ്റ്റീയറിംഗുകളും ഡ്രൈവിങ്ങിനുതകുന്ന ഒരു ​ പൊസിഷൻ നൽകുന്നു. സ്​റ്റിയറിംഗ്‌ ​ക്രോമി​ലുള്ള നേർത്ത കോട്ടിംഗ്​ ഡ്രൈവർക്ക്​ മികച്ച ഒരു സ്​പർശനം നൽകുന്നു. ഇവയെല്ലാം ചേരുമ്പോൾ അസ്വസ്ഥതകൾ ഒഴിവാക്കി ശ്രദ്ധയോടെ ഡ്രൈവിംഗ് ചെയ്യാൻ കഴിയുന്നു. സിയാസി​ന്റെ പിൻ സീറ്റുകൾ ഒരു ചെരിവ്​ ​കോണിലാണ്​ സെറ്റ്​ ചെയ്​തിരിക്കുന്നത്​. ഇത്​ ദീർഘയാത്രകളെ കംഫോർട്ടബിൾ ആക്കുന്നു. ഇടുക്കം സൃഷ്​ടിക്കാത്ത പിൻസീറ്റുകൾ സുഖയാത്രക്ക്​ പിൻബലമാണ്. തലക്കുള്ള പിന്താങ്ങ്​ മൃദുലവും ഫിക്​സഡും ആണ്​. മോശം റോഡുകളിൽ പോലും ഒഴുക്കോടെ കുതിക്കാൻ സിയാസിനാകും.



അത്യാധുനിക സുരക്ഷാക്രമീകരണങ്ങൾ, പ്രൊജക്​ടർ ഹെഡ്​ലാമ്പ്​, ടച്ച്​ സ്​ക്രീൻ, ലെതർസീറ്റുകൾ, മികച്ച ഇന്ധനക്ഷമത, എസ് എച്ച് വി എസ്, അനായാസം  ഉപയോഗിക്കാവുന്ന  ടച്ച് സ്ക്രീൻഇൻഫോടെയ്ന്മെന്റ്, കാഴ്​ചയിലെ ചുറുചുറുക്ക്​ എന്നിവയെല്ലാം സിയാസിനെ വിപണിയിലെ ചൂടൻ താരം ആക്കിമാറ്റുന്നു. നിങ്ങളുടെ യാത്രകൾ സിയാസിനൊപ്പം സുഖകരമാക്കി മാറ്റൂ.

Comments

Popular posts from this blog

മറ്റു ഷോറൂമുകളിൽ പുത്തൻ തിളക്കമാർന്ന കാറുകൾ വെക്കുമ്പോൾ..പൊട്ടി പൊളിഞ്ഞ കാർ ഷോറൂമിൽ വെച്ച് മാതൃകയായ ഈ കമ്പനി..ഇതിന് പിന്നിൽ ഒരു കാരണം ഉണ്ട് !!

മാരുതിയുടെ പഞ്ചനക്ഷത്രങ്ങൾ