മറ്റു ഷോറൂമുകളിൽ പുത്തൻ തിളക്കമാർന്ന കാറുകൾ വെക്കുമ്പോൾ..പൊട്ടി പൊളിഞ്ഞ കാർ ഷോറൂമിൽ വെച്ച് മാതൃകയായ ഈ കമ്പനി..ഇതിന് പിന്നിൽ ഒരു കാരണം ഉണ്ട് !!

പുതിയ കാര്‍ വാങ്ങാനാഗ്രഹിച്ചു ഷോറൂമുകള്‍ സന്ദര്‍ശിച്ചാല്‍ വെട്ടിത്തിളങ്ങുന്ന കാറുകളാണ് ആദ്യം എതിരേല്‍ക്കാറ്. തൂത്തുമിനുക്കിയ പുത്തന്‍ കാറുകള്‍ ഷോറൂമിനുള്ളില്‍ പ്രഭാവലയം തീര്‍ക്കും. മാരുതി ഷോറൂമാണെങ്കിലും, മെര്‍സിഡീസ് ഷോറൂമാണെങ്കിലും ചിത്രം ഇതുതന്നെ.
കാറില്‍ ചെളിയോ, പൊടിയോ, പാടുകളോ ഉണ്ടാകാതിരിക്കാന്‍ ഷോറൂം ജീവനക്കാര്‍ എന്നും പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്.ഇതിനു പിന്നിലെ കാരണം ലളിതം; കാര്‍ വെടിപ്പായിരുന്നാല്‍ ഉപഭോക്താക്കള്‍ മോഡല്‍ വാങ്ങാനുള്ള സാധ്യത കൂടും. പക്ഷെ ഡീലര്‍മാരുടെ ഈ പതിവു സങ്കല്‍പങ്ങളെ തിരുത്തി കുറിച്ചൊരു ടൊയോട്ട ഡീലര്‍ഷിപ്പുണ്ട് ഇവിടെ ഭംഗി മാത്രമല്ല, കാറിന്റെ സുരക്ഷയും വാങ്ങാന്‍ വരുന്നവര്‍ കണ്ടറിയണം’, ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ ടൊയോട്ട കാമ്രിയെ കണ്ട് അമ്പരന്നു നിൽക്കുന്ന ഉപഭോക്താക്കളോട് അമേരിക്കയിലെ ഒരു ടൊയോട്ട ഡീലര്‍ഷിപ്പ് പറയുന്നതിങ്ങനെ.



പുത്തന്‍ ടൊയോട്ട കാറുകള്‍ക്ക് ഇടയില്‍ തകര്‍ന്നു തരിപ്പണമായ 2018 കാമ്രിയെ ഇവര്‍ അഭിമാനപൂര്‍വ്വമാണ് കാഴ്ചവെക്കുന്നത്. സാധാരണയായി ക്രാഷ് ടെസ്റ്റിലെ മികവു നോക്കിയാണ് പുതിയ കാര്‍ എന്തുമാത്രം സുരക്ഷിതമെന്ന് ഉപഭോക്താക്കള്‍ വിലയിരുത്താറ്. ക്രാഷ് ടെസ്റ്റുകള്‍ നടക്കുന്നതാകട്ടെ ഡമ്മി ഡ്രൈവര്‍മാരെ വെച്ചും. എന്നാല്‍ യഥാര്‍ത്ഥ റോഡ് സന്ദര്‍ഭങ്ങളില്‍ യാത്രക്കാരുടെ സുരക്ഷ കാര്‍ ഉറപ്പുവരുത്തുമോയെന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പിന്നെയും സംശയമുണ്ടാകും.



കാര്‍ വാങ്ങാന്‍ വരുന്നവരുടെ ഇൗ സംശയം ദുരീകരിക്കാനാണ് തകര്‍ന്ന കാമ്രിയെ അരിസോണയിലെ ടൊയോട്ട ഡീലര്‍ഷിപ്പ് ഷോറൂമിനുള്ളിൽ സ്ഥാപിച്ചത്.രണ്ടു ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ കാമ്രിയാണ് ഷോറൂമില്‍. ഭീകരമായ അപകടത്തിലും ഉള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ സുരക്ഷ കാമ്രി ഉറപ്പുവരുത്തിയെന്ന് ഷോറൂം അധികൃതര്‍ പറയുന്നു.

ഇതേ ഡീലര്‍ഷിപ്പില്‍ നിന്നുള്ള ജീവനക്കാരന്‍ ഓടിച്ചപ്പോഴാണ് കാമ്രി അപകടത്തില്‍പ്പെട്ടത്.ഇടിയുടെ ആഘാതത്തില്‍ മുന്നില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു ട്രക്കിലേക്ക് കാമ്രിയും ചെന്നു കയറി. അപകടത്തില്‍ സാരമായി കാമ്രി തകര്‍ന്നു. അതേസമയം കാറിലുണ്ടായിരുന്ന ഷോറൂം ജീവനക്കാരനും ഉപഭോക്താവും പോറല്‍ പോലുമേല്‍ക്കാതെയാണ് പുറത്തുകടന്നത്.

എന്നാല്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നുമുണ്ടായ ആഘാതത്തെ ചെറുത്തുനില്‍ക്കാന്‍ പാസഞ്ചര്‍ ക്യാബിന് സാധിച്ചെന്ന് ഇവിടെ എടുത്തുപറയണം. ക്യാബിനിലേക്ക് തരിമ്പും ആഘാതം കടന്നെത്തിയില്ല. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നില്‍ ഇതു നിര്‍ണായകമായി.

Comments

Popular posts from this blog

മാരുതിയുടെ പഞ്ചനക്ഷത്രങ്ങൾ

മാരുതി സിയാസ്: നിങ്ങളുടെ മനസ്സറിഞ്ഞു നിർമിച്ച കാർ