മാരുതി 800: സ്വപ്​നങ്ങൾക്ക്​ ചിറക്​ നൽകിയ മുപ്പത്​ വർഷങ്ങൾ

(മാരുതി 800 മുപ്പത്​ വർഷത്തോളമായി ഉപയോഗിക്കുന്ന ഉപഭോക്താവി​െൻറ കുറിപ്പ്​ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു


എന്‍റെ  പേര്​ ശിവറാം.1985 ലാണ്​ ഞാൻ കേന്ദ്രസർവ്വീസിൽ ജോലിക്കുകയറുന്നത്​. അന്നത്തെ എന്‍റെ ഏറ്റവും വലിയ സ്വപ്​നം കേട്ടാൽ ഒരു പക്ഷേ ഇന്ന്​ നിങ്ങൾ പരിഹസിച്ചേക്കാം. ഒരു മാരുതി 800 സ്വന്തമാക്കുക എന്നതായിരുന്നു എന്‍റെ സ്വപ്​നം. 1983 ൽ ഇന്ത്യൻ എയർലൈൻസ്​ ജീവനക്കാരനായ ഹർപാൽ സിംഗിന് താക്കോൽ നൽകിക്കൊണ്ട്​​ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മാരുതി 800 ന്‍റെ പ്രഥമവിൽപ്പന നിർവഹിക്കുന്ന ചിത്രം പത്രത്തിൽ കണ്ടതുമുതൽ സ്വന്തമായൊരു മാരുതി 800 എന്നത്​ എ​ന്‍റെയും സ്വപ്​നമായി മാറിയിരുന്നു.


കാശ്​ സമ്പാദിച്ച്​ 1988ലാണ്​ ഞാൻ മാരുതി 800 സ്വന്തമാക്കുന്നത്​. ആദ്യഘട്ടത്തിൽ മാരുതി 800 ന്‍റെ വിൽപ്പന ഡൽഹി, ബോംബെ എന്നിവിടങ്ങളിൽ മാത്രമായിരുന്നു. രണ്ടാംഘട്ടത്തിൽ വിൽപ്പന വിപുലീകരിച്ചപ്പോൾ ഞാൻ ജോലിചെയ്​തിരുന്ന ചണ്ഡീഗഡിലും കാർ വിൽപ്പനക്കെത്തി. കാർ സ്വന്തമാക്കാൻ ബുക്ക്​ ചെയ്​ത്​ മാസങ്ങളോളം ഞാൻ കാത്തിരിന്നിട്ടുണ്ട്​. ഏകദേശം 50000 രൂപയോളമായിരുന്നു  കാറിന്‍റെ വിലയെങ്കിലും ഒരുലക്ഷംരൂപ നൽകുവാൻപോലും അന്ന്​ ആളുകൾ തയ്യാറായിരുന്നു.


മാരുതിയിൽ യാത്രചെയ്​തിരുന്ന എന്നെ ആളുകൾ ആരാധനയോടെയാണ്​ നോക്കിയിരുന്നത്​. നിരത്തുകളിൽ നിന്നും എനിക്ക്​ നേരെ നീളുന്ന നോട്ടങ്ങളെ രഹസ്യമായി ഞാൻ ആസ്വദിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായി  ഫ്രണ്ട് വീല്‍ ഡ്രൈവ് കാര്‍ എന്ന പ്രത്യേകതയും  മാരുതി 800ന്​ സ്വന്തമായിരുന്നു. അന്നുണ്ടായിരുന്ന അംബാസിഡർ, ഹിന്ദുസ്​ഥാൻ​ കോണ്ടസ, പ്രീമിയർ പദ്​മിനി എന്നിവയെല്ലാം റിയൽവീൽ ഡ്രൈവ്​കാറുകളായിരുന്നു. സ്​പീഡോമീറ്ററിൽ രേഖപ്പെടുത്തിയ സ്​പീഡ്​ലെവൽ കൈവരിക്കാൻ മറ്റുകാറുകൾക്ക്​ അന്ന്​ സാധിച്ചിരുന്നില്ല. എന്നാൽ മാരുതി 800 സ്​പീഡോമീറ്ററിൽ രേഖപ്പെടുത്തിയ മണിക്കൂറിൽ 144 കിലോമീറ്റർ പരമാവധിവേഗതയും ലഭ്യമാക്കിയിരുന്നു. 


അന്നത്തെ സെലിബ്രിറ്റികളുടെയും വാഹനപ്രേമികളുമെയെല്ലാം ഇഷ്​ടവാഹനം മാരുതി 800 ആയിരുന്നു. കരിയറിന്‍റെ തുടക്കകാലത്ത്​ സച്ചിൻതെണ്ടുൽക്കർ ഉപയോഗിച്ചിരുന്നതും ഷാരൂഖ്​ഖാൻ ലൊക്കേഷനിലെത്തിയിരുന്നതും ഇതിലായിരുന്നു.


മുപ്പത്​ വർഷത്തോളം എ​ന്‍റെ കൂടെ ഒാടിയ വാഹനത്തെ അപൂർവ്വമായി മാത്രമേ വർക്ക്​ഷോപ്പിൽ എത്തിക്കേണ്ടതായി വന്നിട്ടുള്ളൂ. മികച്ച എഞ്ചിൻ പവറും കയ്യടക്കവും ഉള്ള മാരുതി 800 ഇന്നും എന്‍റെ സ്വപ്​നവാഹനമാണ്​. വിപണിയിൽ ഏറെ ആവശ്യക്കാരുണ്ടെങ്കിലും ഇത്​ വിൽക്കാൻ ഞാൻ തയ്യാറല്ല. വീട്ടിൽ ഇന്ന്​ മക്കൾ പുത്തൻ കാറുകൾ വാങ്ങിയെങ്കിലും വല്ലപ്പോഴുമുള്ള എ​ന്‍റെ യാത്രകൾക്ക്​ ഞാൻ ഇപ്പോഴും മാരുതി 800 തന്നെയാണ്​ ഉപയോഗിക്കുന്നത്​.

Comments

Popular posts from this blog

മറ്റു ഷോറൂമുകളിൽ പുത്തൻ തിളക്കമാർന്ന കാറുകൾ വെക്കുമ്പോൾ..പൊട്ടി പൊളിഞ്ഞ കാർ ഷോറൂമിൽ വെച്ച് മാതൃകയായ ഈ കമ്പനി..ഇതിന് പിന്നിൽ ഒരു കാരണം ഉണ്ട് !!

മാരുതിയുടെ പഞ്ചനക്ഷത്രങ്ങൾ

മാരുതി സിയാസ്: നിങ്ങളുടെ മനസ്സറിഞ്ഞു നിർമിച്ച കാർ