മാരുതിയുടെ പഞ്ചനക്ഷത്രങ്ങൾ

ഇന്ത്യൻ കാർ വിപണിയിലെ രാജാക്കൻമാർ മാരുതിയാണെന്ന്​ പ്രത്യേകം പറയേണ്ടതില്ലല്ലോ.. ഇന്ത്യയിൽ ഇന്ന്​ ഏറ്റവും അധികം വിൽക്കപ്പെടുന്ന കാറുകളിൽ ആദ്യ അഞ്ച്​സ്​ഥാനവും മാരുതിയുടെ കാറുകൾക്കാണ്. മാരുതിയൂടെ ആൾ​ട്ടോ, ഡിസൈർ, സ്വിഫ്​റ്റ്​, ബലേനോ, വാഗണർ എന്നീ മോഡൽ കാറുകളാണ്​ പോയവർഷവും ഇന്ത്യൻ കാർവിപണിയിലെ താരങ്ങൾ. കാലങ്ങളേറെക്കഴിഞ്ഞിട്ടും ഇന്ത്യൻ കാർ വിപണിയിൽ മാരുതിക്കൊരു എതിരാളി ആയിട്ടില്ല. മാരുതിയുടെ മോഡലുകൾ തന്നെ  വിപണിയിൽ പരസ്​പരം മത്സരിക്കുന്ന കാഴ്​ചയാണ്​ ഇപ്പോഴുമുള്ളത്​. ഇന്ത്യൻ നിരത്തുകളിലെ രാജാക്കൻമാരായ മാരുതിയുടെ പഞ്ചനക്ഷത്രങ്ങളെ നമുക്ക്​ പരിചയപ്പെടാം..


1) മാരുതി ആൾ​ട്ടോ


ഇന്ത്യൻ ജനതയുടെ പൾസറിഞ്ഞ്​ നിർമിച്ച വാഹനം.  നിരത്തുകളിലെ സുപരിചിത വാഹനമായ മാരുതി ആൾ​ട്ടോക്ക്​ തന്നെയാണ്​ പോയവർഷവും വിപണിയിൽ ഏറെ ആവ​ശ്യക്കാരുള്ളത്​. സാധാരണക്കാര​ന്റെ​പ്രിയവാഹനമായ ആ​ൾ​ട്ടോ 2017 കലണ്ടർവർഷത്തിൽ മാത്രം നിരത്തിലിറങ്ങിയത്​ 2,57,732 എണ്ണമാണ്​. 2000 സെപ്​തംബർ മുതൽ നിരത്തിലറങ്ങിയ ആൾ​ട്ടോ കാറുകൾ മുപ്പത്​ലക്ഷത്തിലേറെ വിറ്റുകഴിഞ്ഞു. ഇപ്പോഴും ഇന്ത്യക്കാർക്ക്​ ആൾ​േട്ടായോടുള്ള ​പ്രിയം അവസാനിച്ചിട്ടില്ല. ലോകത്ത്​ തന്നെ ഏറ്റവും വിൽക്ക​പ്പെടുന്ന ചെറുകാറാണിത്​.

2) മാരുതി ഡിസൈർ



ഇന്ത്യന്‍ കാർ പ്രേമികളെ തൊട്ടറിഞ്ഞ് ആവശ്യമായ എല്ലാ ചേരുവകളും ചേർത്ത്​ മാരുതി പുറത്തിറക്കിയ ഡിസയർ വിപണിയിൽ വൻ തരംഗമാണ്​ സൃഷ്​ടിച്ചത്​. അമ്പരപ്പിക്കുന്ന ഇന്ധനക്ഷമത, സുഖകരമായ യാത്രക്കനുയോജ്യമായ ഇന്നർ ഡിസൈൻ, എഞ്ചിൻ പെർമോഫൻസ്​ എന്നിവയെല്ലാം ഡിസൈറിനെ വിപണിയിലെ സൂപ്പർ സ്​റ്റാറാക്കി മാറ്റുന്നു. പോയവർഷം മാത്രം 2,25,043 ഡിസൈറുകളാണ്​ ഇന്ത്യൻ നിരത്തുകളിലിറങ്ങിയത്​.

3) ബലേനോ



മഴവിൽ വർണ്ണങ്ങളിലും വ്യത്യസ്ത മോഡുകളിലുമായി മാരുതി അഭിമാനത്തോടെ പുറത്തിറക്കിയ ബലേനോ പോയവർഷം വിപണിയിൽ തിളങ്ങിനിന്നു. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ ‘നെക്സ’ വഴി വിപണിയിലെത്തിയ ബലേനോ ഇന്ത്യയിൽ നിർമ്മിച്ച് ജപ്പാനിൽ വിൽക്കുന്ന ആദ്യ കാർ എന്ന ബഹുമതിയും നേടിയിരുന്നു. 1,77,209​ ബലേനോകളാണ്​ ഇന്ത്യൻ നിരത്തുകളിൽ രാജകീയ റൈഡിംഗിനായിറങ്ങിയത്​. മികച്ച സുരക്ഷ ബലേനോ ഉറപ്പുനൽകുന്നു.

4) മാരുതി സുസുക്കി സ്വിഫ്​റ്റ്​



2005ലാണ്​ ആദ്യമായി ഇന്ത്യൻ വിപണിയിൽ സ്വിഫ്​റ്റിനെ മാരുതി അവതരിപ്പിക്കുന്നത്​. ആരംഭം മുതൽ വിപണിയിൽ വൻ ജനകീയത കൈവരിച്ച മോഡലാണിത്​. മികച്ച അപ്​ഡേഷനുകൾ നൽകി സ്വിഫ്​റ്റി​നെ ഇന്ത്യൻ വിപണിയിലെ സൂപ്പർസ്​റ്റാറാക്കി മാരുതി മാറ്റി. വാഹനപ്രേമികൾ ഏറെ കാത്തിരുന്ന സ്വിഫ്​റ്റി​െൻറ പുതിയ മോഡൽ ഡൽഹിയിൽ ഒാട്ടോ എക്​സ്​പോയിൽ ​വെച്ച്​ മാരുതി ഇൗ വർഷം പുറത്തിറക്കിയിരുന്നു.

5) മാരുതി വാഗണർ



പോയവർഷം മാത്രം 1,66,814 വാഗണർ​ ​മോഡലുകളാണ്​  വിപണിയിൽ ഇറങ്ങിയത്​. ടോൾബോയ്​ വിഭാഗത്തിൽപെട്ട വാഗണർ ഇന്ത്യക്കാർ ആവേശപൂർവ്വം ഏറ്റെടുത്ത മോഡലുകളിലൊന്നാണ്​. ഉപയോഗിച്ചവർ മറ്റുള്ളവർക്ക്​
നിർ​ദേശിക്കുന്നതും വാഗണറി​ന്റെ വൻ വിജയത്തിന്​ കാരണമായി.

Comments

Popular posts from this blog

മറ്റു ഷോറൂമുകളിൽ പുത്തൻ തിളക്കമാർന്ന കാറുകൾ വെക്കുമ്പോൾ..പൊട്ടി പൊളിഞ്ഞ കാർ ഷോറൂമിൽ വെച്ച് മാതൃകയായ ഈ കമ്പനി..ഇതിന് പിന്നിൽ ഒരു കാരണം ഉണ്ട് !!

മാരുതി സിയാസ്: നിങ്ങളുടെ മനസ്സറിഞ്ഞു നിർമിച്ച കാർ